റോഡുകൾ കടലെടുക്കുന്നു; നാട്ടുകാർ ആശങ്കയിൽ
text_fieldsകടലാക്രമണം നേരിടുന്ന
ബേരിക്ക തീരം
കുമ്പള: രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് തീരദേശവാസികൾ കടുത്ത ആശങ്കയിൽ. മുട്ടംബേരിക്ക മുതൽ പെരിങ്കടി വരെയുള്ള പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ഈ പ്രദേശങ്ങളിലെ നല്ലൊരു ഭാഗവും റോഡ് വരെയും ഇതിനകം കടലെടുത്തിട്ടുണ്ട്. നൂറോളം കാറ്റാടി മരങ്ങൾ കടപുഴകി വീണു. കൂടാതെ ശിവാജിനഗർ, ഹനുമാൻനഗർ എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. ഇവിടങ്ങളിലും ജനങ്ങൾ ആശങ്കയിലാണ്. കടലാക്രമണം തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തീരദേശവാസികൾ നിരന്തരമായി ആവശ്യപ്പെട്ടു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

