Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുമ്പളയിൽ മണൽ വേട്ട; പിടികൂടിയത് 18 തോണികൾ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
കുമ്പള: കുമ്പളിൽ രണ്ട് ആഴ്ചക്കിടെ പൊലീസ് പിടികൂടിയത് 18 തോണികളും രണ്ട് ലോറിയും. പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുംവിധം ഒരു രേഖയുമില്ലാതെ അനധികൃതമായി മണൽ എടുക്കാൻ ഉപയോഗിച്ച 18 തോണികളും രണ്ട് ടിപ്പറുകളുമാണ് പിടികൂടിയത്. നിരവധി നിറച്ചുവെച്ച മണൽ ചാക്കുകളും പിടിച്ചെടുത്തു. കുമ്പള തീരപ്രദേശത്തും മൊഗ്രാൽ, ഷിറിയ, കുക്കാർ പുഴയുടെ അഴിമുഖത്തുനിന്നും തീരങ്ങളിൽ നിന്നുമാണ് മണൽ കടത്തുന്ന തോണിയും ടിപ്പറും പിടികൂടിയത്. കേരള മാരിടൈം ബോർഡിന്‍റെ അധീനതയിലുള്ള അഴിമുഖത്താണ് പൊലീസ് നടപടി. കുമ്പള ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐ. അനന്ത കൃഷ്ണൻ, എസ്.ഐ. ശ്രീജേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

