മഴയും മിന്നലും; കുമ്പളയിൽ ഇന്നലെയും വൈദ്യുതിയില്ല
text_fieldsബദരിയ നഗറിൽ മിന്നലിൽ തകർന്ന ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങൾ
കുമ്പള: കുമ്പളയുടെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച രാത്രിയും വൈദ്യുതിയില്ല. കെ.എസ്.ഇ.ബി കുമ്പള സെക്ഷന് കീഴിലെ ബദരിയ നഗറിലാണ് ചൊവ്വാഴ്ച രാത്രിയും വൈദ്യുതി മുടങ്ങിയത്. ഞായറാഴ്ച രാത്രി പെയ്ത മഴയിലും മിന്നലിലും മുടങ്ങിയ വൈദ്യുതി ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെയാണ് പുനഃസ്ഥാപിച്ചത്. കുമ്പള കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിൽ അലംഭാവം കാണിക്കുന്നതായി ആരോപിച്ച് തിങ്കളാഴ്ച രാത്രി ഏഴോടെ കെ.എസ്.ഇ.ബി കുമ്പള സെക്ഷൻ ഓഫിസിലേക്ക് ജനങ്ങൾ പ്രതിഷേധ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു.
കലക്ടർ ഇടപെട്ടതിനെ തുടർന്നാണ് വെളുപ്പിന് ഒരുമണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചത്. ഈ സമയത്തുതന്നെ കുമ്പളയുടെ മിക്കപ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച ഉച്ചയോടെ ബദരിയ നഗറിലുള്ള ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചാണ് ബദരിയ നഗറിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയത്. ഇത് പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ ഉച്ചമുതൽ ശ്രമങ്ങൾ നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

