പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തവും കഠിന തടവും
text_fieldsകുമ്പള: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. കുമ്പള സ്വദേശിയായ ഗംഗാധര എന്ന അശോകയെ(50)യാണ് കാസര്‍കോട് പോക്സോ കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണന് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും വിധിച്ചു.
2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ താമസസ്ഥലത്ത് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻ കുമ്പള ഇന്‍സ്പെക്ടര്‍ കെ. പ്രേംസദനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

