Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറും പിക് അപ് വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
text_fieldsbookmark_border
കുമ്പള മാവിനകട്ടയിൽ അപകടത്തിൽപെട്ട പിക് അപ് വാനും കാറും
കുമ്പള: കാറും പിക് അപ് വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. വടകര ചോറോെട്ട ജിതിൻ (37), പിതാവ് രാജൻ (70), മാതാവ് ശൈലജ (60), ഭാര്യ ഗ്രീഷ്മ (28), മകൻ ധീരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗ്രീഷ്മയുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ 10.45ഓടെ ദേശീയപാതയിൽ കുമ്പള മാവിനകട്ടയിലാണ് അപകടം.
മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാറിൽ കാസർകോട് ഭാഗത്തേക്ക് വരുകയായിരുന്ന പിക് അപ് വാനാണ് ഇടിച്ചത്. ഗ്രീഷ്മയെയും ധീരജിനെയും മംഗളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കുമ്പള ജില്ല സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

