Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാത വികസനം: സ്​ഥലം അളക്കാൻ ഭൂവുടമകളിൽ നിന്ന് പണം ഈടാക്കുന്നതായി പരാതി

text_fields
bookmark_border
ദേശീയപാത വികസനം: സ്​ഥലം അളക്കാൻ  ഭൂവുടമകളിൽ നിന്ന് പണം ഈടാക്കുന്നതായി പരാതി
cancel
camera_alt

അളന്ന്​ തിട്ടപ്പെടുത്തിയ സ്ഥലം മതിലിൽ അടയാളപ്പെടുത്തൽ

കുമ്പള: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം നൽകിയ ഭൂവുടമകളിൽ നിന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ദേശീയപാത സർവ്വേയർമാർ പണം ഈടാക്കുന്നതായി പരാതി.

സ്ഥലത്തിന് നഷ്ടപരിഹാരം ലഭിച്ചവരുടെ സ്ഥലമാണ് സർവ്വേയർമാർ അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നത്. ഇതിനാണ് ആയിരം രൂപ വെച്ച് ഭൂവുടമകളിൽ നിന്ന് വാങ്ങുന്നതെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. സ്ഥലവും വീടും നഷ്ടപ്പെട്ടവർ മാറി താമസിക്കാൻ പരക്കം പായുന്നതിനിടയിലാണ് ഇത്തരത്തിലുള്ള പണപ്പിരിവ്.

വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഭൂമി നഷ്ടപ്പെട്ടവർ ആവശ്യപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NH development: Complaint that landowners are being charged for measuring land
Next Story