യു.എ.ഇ കാർ റാലി: മൂസ ഷരീഫ് -സനീം സാനി സഖ്യത്തിന് നേട്ടം
text_fieldsകാർ റാലി ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ മൂസ ഷരീഫ് - സനീം സാനി സഖ്യം ട്രോഫിയുമായി
കുമ്പള: യു.എ.ഇയിലെ അൽതായിദിൽ സമാപിച്ച യു.എ.ഇ ഫ്രണ്ട് വീൽ ഡ്രൈവ് ക്ലാസ് കാർ റാലി ചാമ്പ്യൻഷിപ്പിെൻറ നാല് റൗണ്ടിലും മികവാർന്ന പ്രകടനത്തോടെ മൂസ ഷരീഫ് - സനീം സാനി സഖ്യത്തിന് എഫ്.ഡബ്ല്യു.ഡി ക്ലാസ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്.
അഞ്ചാം റൗണ്ടിൽ കണ്ണൂർ സ്വദേശി മൻസൂർ പരോളുമായി ചേർന്നാണ് ഷരീഫ് വെന്നിക്കൊടി പാറിച്ചത്. ഈ സഖ്യം യു.എ.ഇ റാലി ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. എമിറേറ്റ്സ് മോട്ടോർ സ്പോർട്സ് ഫെഡറേഷനാണ് യു.എ.ഇ യിലെ വിവിധ എമിറേറ്റ്സുകളിലായി റാലി സംഘടിപ്പിച്ചത്.
29 വർഷമായി ദേശീയ-അന്തർദേശീയ റാലികളിൽ വിജയഗാഥ തുടരുന്ന ഇദ്ദേഹം ജി.സി.സി മേഖലയിൽ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസ ഷരീഫ് മിസ്തുബിഷി ഇവോ 10 കാറുമായാണ് മൻസൂറുമൊത്ത് ടീം മിൻറി മോട്ടോർസ് സ്പോർട്ടിനുവേണ്ടി അഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങിയത്. 2017, 2018, 2019 വർഷങ്ങളിലും മൂസ ഷരീഫ് - സനീം സാനി സഖ്യം തന്നെയായിരുന്നു ഇവിടെ ജേതാക്കളായത്.

