മാഷ് പദ്ധതി: കുമ്പള പഞ്ചായത്തിൽ പരിശോധന ശക്തമാക്കി
text_fieldsമാഷ് പദ്ധതിയുടെ ഭാഗമായി കുമ്പളയിൽ പരിശോധനക്കിറങ്ങിയ ജനപ്രതിനിധികളുടെയും
ഉദ്യോഗസ്ഥരുടെയും സംഘം
കുമ്പള: കോവിഡ് വ്യാപനം തടയുന്നതിനായി ജില്ല കലക്‌ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച മാഷ് പദ്ധതിയുടെ ഭാഗമായി, കുമ്പള പഞ്ചായത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധന ശക്തമാക്കി. നിയമിക്കപ്പെട്ട അധ്യാപകര്‍, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് കുമ്പള നഗരത്തില്‍ പരിശോധനയും ബോധവത്കരണവും നടത്തി.
പലചരക്കുകടകള്‍, മത്സ്യമാര്‍ക്കറ്റ്, ഹോട്ടലുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പരിശോധന നടത്തി. മാസ്ക് ധരിക്കല്‍, അകലം പാലിക്കല്‍, സാനിറ്റൈസര്‍, രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താനുള്ള നിർദേശങ്ങളും ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പും നല്‍കി. കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമാണ് ഈ സന്ദര്‍ശനത്തിലൂടെ നല്‍കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും ശക്തമായ നിയമനടപടികളും സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.കെ. ആരിഫ്, വികസന സമിതി ചെയര്‍മാന്‍ ബി.എന്‍. മുഹമ്മദ് അലി, മെംബർ രമേശ് ഭട്ട്, ഡോ. സുബ്ബ ഗട്ടി, എ.എസ്. ദീപേഷ്, എച്ച്. ഐ കുര്യാക്കോസ്, ജെ.എസ്. പ്രദീപ് കുമാർ, ആരോഗ്യ പ്രവര്‍ത്തകരായ വൈ. ഹരീഷ്, വിവേക്, അഖില്‍, ആദർശ്, അധ്യാപകരായ ഇസ്മായില്‍ സൂരംബയല്‍, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന് റിയാസ്, ശിഹാബ് മൊഗ്രാൽ, കെ. ബാലകൃഷ്ണ, കെ.വി. ദിനേശ്, രാധാകൃഷ്ണ, വിശ്വനാഥ് ഭട്ട്, കെ. ലോകേഷ്, കെ. കിരൺ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

