Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightകുമ്പള റെയിൽവേ...

കുമ്പള റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് തുറന്നില്ല; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
കുമ്പള റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് തുറന്നില്ല; യാത്രക്കാർ ദുരിതത്തിൽ
cancel
camera_alt

കു​മ്പ​ള​യി​ൽ വൈ​ദ്യു​തി ത​ട​സ്സം മൂ​ലം അ​ട​ച്ചി​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റ്

കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്കായി നിർമിച്ച ലിഫ്റ്റ് പണി പൂർത്തിയായിട്ടും തുറന്നില്ല. സ്റ്റേഷന് സമീപത്തെ ട്രാൻസ്ഫോർമറിന് കപ്പാസിറ്റി കുറഞ്ഞതാണ് ലിഫ്റ്റ് പ്രവർത്തിക്കാൻ തടസ്സമാകുന്നത്. ജോലികൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾ മാത്രമേ പ്രവർത്തിച്ചുള്ളൂ. അതിനിടെ നിരവധി യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് അടച്ചിട്ടത്. റെയിൽവേ അധികൃതർ പറയുന്നതനുസരിച്ച് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിൽനിന്നുള്ള ത്രീ ഫേസ് വൈദ്യുതി വിതരണമാണ് കുമ്പള റെയിൽവേ സ്റ്റേഷനിലേക്ക് നൽകിവരുന്നത്.

എന്നാൽ, നിലവിൽ ഈ കപ്പാസിറ്റിയിലുള്ള വൈദ്യുതി വിതരണം ലിഫ്റ്റിന്റെ പ്രവർത്തനത്തിന് തികയുന്നില്ല. ഒപ്പം വോൾട്ടേജ് ക്ഷാമവും നേരിടുന്നതായി പറയപ്പെടുന്നു. ഇതിനാൽ ലിഫ്റ്റ് പെട്ടെന്ന് നിലക്കുകയാണ്. ഇതിന് പരിഹാരമായി റെയിൽവേ അധികൃതർ വൈദ്യുതി വകുപ്പിനോട് നിലവിലുള്ള ട്രാൻസ്ഫോമറിൽനിന്ന് പുതിയ ട്രാൻസ്ഫോമറിലേക്ക് റെയിൽവേ സ്റ്റേഷന്റെ ലൈൻ മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഈ ജോലികൾ പൂർത്തീകരിച്ചാൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് റെയിൽവേ പറയുന്നത്.

ജില്ലയിലെ മറ്റ് സ്റ്റേഷനിലെ രണ്ട് പുതിയ ലിഫ്റ്റുകൾ ഏപ്രിലിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തിരുന്നു. കുമ്പളയിലെ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ലിഫ്റ്റ് പ്രായമായവർക്കും രോഗികളായ യാത്രക്കാർക്കും ഏറെ ആശ്വാസമായിരുന്നു. പ്ലാറ്റ്‌ ഫോമുകൾക്കിടയിലുള്ള ഫുട്-ഓവർ ബ്രിഡ്ജ് ഉപയോഗിക്കുന്നതിനുള്ള പടികൾ കയറുന്നത് ഇതുമൂലം ഒഴിവായി കിട്ടിയിരുന്നു. ലിഫ്റ്റ് ചലിക്കാതായതോടെ ഇപ്പോൾ വീണ്ടും പഴയപടിയായി.

കാസർകോട് ജില്ലയിലെ ഒരു എൻ.എസ്.ജി 5 കാറ്റഗറി സ്റ്റേഷനായ കുമ്പള റെയിൽ‌വേ സ്റ്റേഷനെ പ്രധാനമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർഥികളും നഗരത്തിൽ ഇപ്പോഴും ഒരു തൃതീയ പരിചരണ ആശുപത്രി ഇല്ലാത്തതിനാൽ അവരുടെ ചികിത്സക്കായി പോകുന്ന പ്രായമായ രോഗികളും മറ്റുമാണ് കൂടുതലായും ആശ്രയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Railwayskumbala railway stationLifts
News Summary - Lift not opening at Kumbala railway station; passengers in distress
Next Story