കുമ്പള റെയിൽവേ സ്റ്റേഷൻ; ശൗചാലയവും വിശ്രമമുറിയും തുറന്നുകൊടുത്തു
text_fieldsയാത്രക്കാർക്കായി തുറന്നുകൊടുത്ത കുമ്പള റെയിൽവേ സ്റ്റേഷനിലെ വിശ്രമകേന്ദ്രവും ശുചിമുറിയും
കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷൻ വിശ്രമമുറിയും ശൗചാലയവും റെയിൽവേ അധികൃതർ യാത്രക്കാർക്ക് തുറന്നുകൊടുത്തു. സ്റ്റേഷനിലുണ്ടായിരുന്ന ശൗചാലയം പൊളിച്ചായിരുന്നു ലിഫ്റ്റ് നിർമാണത്തിന് തുടക്കമിട്ടത്. ഇതോടെ കുമ്പള റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് പ്രാഥമികാവശ്യം നിറവേറ്റാൻപോലും സൗകര്യമില്ലാതായിരുന്നു. പുതിയ വിശ്രമമുറിയും ശൗചാലയവും ഒരുക്കി ഉദ്ഘാടകനെ കാത്തിരിക്കുകയായിരുന്നു.
വിശ്രമകേന്ദ്രം തുറന്നുകൊടുക്കാത്തതിൽ ഏറെ വിമർശനമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. മഴ നനഞ്ഞാണ് യാത്രക്കാർ വണ്ടികയറിയിരുന്നത്. പ്ലാറ്റ്ഫോമിന് ആവശ്യമായ മേൽക്കൂര ഇല്ലാത്തതും യാത്രക്കാർ നേരിടുന്ന ദുരിതമാണ്.

