മഞ്ചേശ്വരം താലൂക്കിലെ കടകളില്‍ പരിശോധന
text_fieldsമഞ്ചേശ്വരം താലൂക്കിലെ കടകളില്‍ ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് പി. ജോണിന്റെ നേതൃത്വത്തില്‍
നടത്തിയ പരിശോധന
കുമ്പള: മഞ്ചേശ്വരം താലൂക്കിലെ കടകളില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്.ആര്) സിറോഷ് പി. ജോണിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പലചരക്ക് കടകള്‍, ബേക്കറികള്‍, പഴം, പച്ചക്കറി, മീന്‍, ഇറച്ചിക്കടകള്‍, സ്റ്റേഷനറികള്‍ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടത്തിയത്. വിലവിവരപ്പട്ടിക നിര്‍ബന്ധമായും പൊതുജനങ്ങള്‍ക്ക് കാണാന്‍ പാകത്തിന് പ്രദര്‍ശിപ്പിക്കണമെന്നും ഇറച്ചിക്കടകളില്‍ തീയതിയും തുകയും പ്രദര്‍ശിപ്പിക്കണമെന്നും നിർദേശിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ എ. സജാദ്, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.പി. സജിമോന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എന്‍. സുരേഷ് നായ്ക് , പി. സുധീര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് റോബര്‍ട്ട് പെര, ജില്ല സപ്ലൈ ഓഫിസ് ഹെഡ് ക്ലാര്‍ക്ക് വി.ബി. രാജീവ, ഡ്രൈവര്‍മാരായ പി.ബി അന്‍വര്‍, നളിനാക്ഷന് തുടങ്ങിയവര്‍ പങ്കെടുത്തു.

