Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightകാസർകോട് ജില്ലയിൽ...

കാസർകോട് ജില്ലയിൽ ഗ്രാമവണ്ടിക്ക് തുടക്കം

text_fields
bookmark_border
gramavandi
cancel
camera_alt

കു​മ്പ​ള ബം​ബ്രാ​ണ​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഗ്രാ​മ​വ​ണ്ടി യാ​ത്ര​ക്ക് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു ഡ​ബി​ൾ ബെ​ല്ല​ടി​ക്കു​ന്നു

കു​മ്പ​ള: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ സേ​വ​നം ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി​യി​ലൂ​ടെ എ​ല്ലാ​വ​ര്‍ക്കും ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​ന്റ​ണി രാ​ജു. കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന ‘ഗ്രാ​മ​വ​ണ്ടി’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് കോ​ര്‍പ്പ​റേ​ഷ​നും ഉ​ള്‍നാ​ടു​ക​ളി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​യു​ക്ത​മാ​യി കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​യാ​ണ് ഗ്രാ​മ​വ​ണ്ടി.

മം​ഗ​ളൂ​രു​വി​ലെ വി​വി​ധ കോ​ളജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്തെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ബ​സ് ക​ണ്‍സെ​ഷ​ന്‍ എ​ന്ന ഏ​റെ​ക്കാ​ല​ത്തെ സ്വ​പ്‌​നം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സാ​ക്ഷാ​ത്കാ​ര​മാ​ക്കി. എ.​ഐ ക്യാ​മ​റ കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ പ​ല ത​ര​ത്തി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍ പ​ല കോ​ണി​ല്‍ നി​ന്ന് വ​ന്നി​രു​ന്നു. എ.​ഐ കാ​മ​റ വ​ന്ന​തി​ന് ശേ​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ട്രാ​ഫി​ക്ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളും കു​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ രാ​ജ്യ​ത്ത് ത​ന്നെ മാ​തൃ​ക​യാ​യ എ​ഐ കാ​മ​റ​യെ​കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ​ട്ര പോ​ലെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തി​നോ​ട​ന​നു​ബ​ന്ധി​ച്ച് ഗ്രാ​മ​വ​ണ്ടി​യു​ടെ ആ​ദ്യ സ​ർ​വി​സ് സൗ​ജ​ന്യ​മാ​യി​രു​ന്നു.

ഫ്ലാഗ്ഓ​ഫി​ന് ശേ​ഷ​മു​ള്ള ക​ന്നി​യാ​ത്ര​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളോ​ടൊ​പ്പം മ​ന്ത്രി​യും പ​ങ്കെ​ടു​ത്തു. എ.​കെ.​എം.​അ​ഷ്‌​റ​ഫ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ര്‍കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​എ. സൈ​മ, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷ​മീ​ന ടീ​ച്ച​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.

കു​മ്പ​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് നാ​സി​ര്‍ മൊ​ഗ്രാ​ല്‍, കാ​സ​ര്‍കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ അ​ഷ്‌​റ​ഫ് ക​ര്‍ള, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ജ​മീ​ല സി​ദ്ദീ​ഖ്, കാ​സ​ര്‍കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രേ​മ ഷെ​ട്ടി, സീ​ന​ത്ത് ന​സീ​ര്‍, കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ന​ർ​മാ​രാ​യ എം. ​സ​ബൂ​റ, ന​സീ​മ ഖാ​ലി​ദ്, സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ ബി.​എ. റ​ഹ്‌​മാ​ന്‍.

കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ന്‍വ​ര്‍ ഹു​സൈ​ന്‍, കെ. ​മോ​ഹ​ന​ന്‍, യൂ​സ​ഫ് ഉ​ളു​വാ​ര്‍, പു​ഷ്പ​ല​ത പി. ​ഷെ​ട്ടി, ര​വി രാ​ജ്, പി.​കെ. ആ​യി​ഷ​ത്ത് റ​സി​യ, എ​സ്. പ്രേ​മ​ല​ത, പി. ​സു​ലോ​ച​ന, എ​സ്. ശോ​ഭ, എം. ​അ​ജ​യ്, അ​നി​ല്‍ കു​മാ​ര്‍, സി.​എം. മു​ഹ​മ്മ​ദ്, താ​ഹി​റ ജി. ​ശം​സീ​ര്‍, കെ. ​അ​ബ്ദു​ല്‍ റി​യാ​സ്, എം. ​കൗ​ല​ത്ത് ബീ​വി, വി​വേ​കാ​ന​ന്ദ ഷെ​ട്ടി, വി​ദ്യാ എ​ന്‍. പൈ, ​പ്രേ​മാ​വ​തി, എം. ​അ​ബ്ബാ​സ്, മ​ഞ്ചു​നാ​ഥ ആ​ല്‍വ.

എ.​കെ. ആ​രി​ഫ്, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ ബി.​എ​ന്‍. മു​ഹ​മ്മ​ദ് അ​ലി, ലോ​ക​നാ​ഥ ഷെ​ട്ടി, സി.​എ. സു​ബൈ​ര്‍, ജ​യ​റാം ബ​ല്ലം​കു​ടി​ല്‍, സ​ണ്ണി അ​ര​മ​ന, പ്ര​തീ​പ്, താ​ജു​ദ്ദീ​ന്‍ മൊ​ഗ്രാ​ല്‍, അ​ഹ​മ്മ​ദ് അ​ലി കു​മ്പ​ള, രാ​ഘ​വ ചേ​രാ​ല്‍, പ്ര​ജു കെ. ​ബ​ള്ളൂ​ര്‍, മ​ഹ​മൂ​ദ് കൈ​ക്ക​മ്പ, സി​ദ്ദീ​ഖ് കൊ​ടി​യ​മ്മ, ഹ​സൈ​നാ​ര്‍ നു​ള്ളി​പ്പാ​ടി, കെ.​എ​സ്.​ആ​ര്‍.​ടി.​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ന്റ് ഓ​പ്പ​റേ​ഷ​ന്‍ ജി.​പി. പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കു​മ്പ​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് യു.​പി. താ​ഹി​റ യൂ​സ​ഫ് സ്വാ​ഗ​ത​വും കെ.​എ​സ്.​ആ​ര്‍.​ടി.​സി വി​ജി​ല​ന്‍സ് ഓ​ഫി​സ​റും ഗ്രാ​മ​വ​ണ്ടി സ്‌​പെ​ഷ്യ​ല്‍ ഓ​ഫി​സ​റു​മാ​യ വി.​എം. താ​ജു​ദ്ദീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsGramavandi
News Summary - Gramavandi started in Kasaragod district
Next Story