കുമ്പളയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
text_fieldsകുമ്പള: കുമ്പളയിൽ വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണാഭരണവും 3000 രൂപയും കവർന്നു. ലക്ഷംവീട് കോളനിയിലെ കൃഷ്ണെൻറ വീട്ടിലാണ് കവർച്ച നടന്നത്.
ശനിയാഴ്ച രാവിലെ പത്തു മണിയോടെ കുടുംബം വീടുപൂട്ടി ബന്ധുവീട്ടിൽ പോയിരുന്നു. ഞായറാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.
വീടിെൻറ അടുക്കള വശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയിൽ സൂക്ഷിച്ച ആറര പവൻ സ്വർണവും 3000 രൂപയുമാണ് കവർന്നത്.
രണ്ടര പവൻ തൂക്കം വരുന്ന നെക്ലേസ്, ഒരുപവൻ മാല, ഒരുപവൻ വള, ഒന്നേകാൽ പവെൻറ ഏഴു മോതിരം, അരപ്പവെൻറ കമ്മൽ എന്നിവയും 3000 രൂപയുമാണ് മോഷ്ടിച്ചത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

