Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightമത്സ്യത്തൊഴിലാളിയെ...

മത്സ്യത്തൊഴിലാളിയെ തിരയിൽപെട്ട് കാണാതായി

text_fields
bookmark_border
മത്സ്യത്തൊഴിലാളിയെ തിരയിൽപെട്ട് കാണാതായി
cancel

കുമ്പള: കടലിൽ വലയെറിഞ്ഞ് മത്സ്യം പിടിക്കുകയായിരുന്ന തൊഴിലാളിയെ തിരയിൽപെട്ട് കാണാതായി. ഷിറിയ തീരദേശ പൊലീസ് സ്​റ്റേഷനു സമീപം താമസിച്ചുവരുന്ന ബാലകൃഷ്ണൻ (57) എന്ന അബ്ബയെയാണ് കടലിൽ കാണാതായത്.

ഷിറിയ കടപ്പുറത്ത് വെള്ളിയാഴ്ച വൈകീട്ട്​ ആറോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം തീരത്ത് കടലിൽ വലയെറിഞ്ഞ് മീൻ പിടിച്ചുകൊണ്ടിരിക്കെ വല കാലിൽ കുരുങ്ങി നീന്താനാവാതെ തിരയോടൊപ്പം ഒലിച്ചുപോവുകയായിരുന്നുവത്രെ.

തീരദേശ പൊലീസും നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരുന്നുണ്ട്.

തീരദേശ പൊലീസിൻെറ വിദഗ്ധ സംഘം ശനിയാഴ്ച രാവിലെ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisherman missingkumbla
Next Story