മഅദനി വിഷയത്തിൽ നിയമസഭ ഇടപെടാൻ ആവശ്യമുന്നയിക്കും -എ.കെ.എം. അഷ്‌റഫ്
text_fieldsപൗരാവകാശ സമ്മേളനം എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കുമ്പള: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ മോചനത്തിനും നീതി നിഷേധത്തിനുമെതിരെ കേരള നിയമസഭ ഇടപെടൽ നടത്തുന്നതിന് ആവശ്യമുന്നയിക്കുമെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് പറഞ്ഞു.
പി.ഡി.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പൗരാവകാശ സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസങ്കടി പൂന്തുറ സിറാജ് നഗറിൽ പി.ഡി.പി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. എം. ബഷീർ അഹ്മദ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു.
പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എം. സുബൈർ പടുപ്പ് വിഷയാവതരണം നടത്തി. യൂനുസ് തളങ്കര സ്വാഗതം പറഞ്ഞു. കെ.പി. മുഹമ്മദ് ഉപ്പള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷാഫി കൽനാട് നന്ദി പറഞ്ഞു.
പി.ഡി.പി നേതാക്കളായ മൊയ്തു ബേക്കൽ, ഷാഫി ഹാജി അടൂർ, ജാസിർ അബ്ദുറഹ്മാൻ പുത്തിഗെ, അബ്ദുല്ല ബദിയടുക്ക, മൂസ അടുക്കം, ഇബ്രാഹിം പാവൂർ, ഹനീഫ പൊസോട്ട്, മുഹമ്മദ് ഗുഡ്ഡ, ധനഞ്ജയ മഞ്ചേശ്വര, റഫീഖ് ഉദ്യാവര, സമദ് കുഞ്ചത്തൂർ തുടങ്ങിയ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.