കുമ്പള: കുമ്പള നായിക്കാപ്പിൽ സി.പി.എം പ്രവർത്തകെൻറ വീടാക്രമിക്കുകയും സ്ത്രീയും കുട്ടിയും ഉൾപ്പെടെ തടയാൻ ചെന്ന വീട്ടുകാരെ തള്ളിയിട്ടും മർദിച്ചും പരിക്കേൽപിക്കുകയും ചെയ്ത കേസിൽ ആറ് ബി.ജെ.പി പ്രവർത്തകർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
സി.പി.എം പ്രവർത്തകനായ ശിവ പ്രസാദിെൻറ പരാതിയിൽ പ്രയേഷ്, പവൻ കുമാർ, അജിത് തുടങ്ങി ആറു ബി.ജെ.പി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സി.പി.എം പ്രവർത്തകനായ കുമ്പള ശാന്തിപ്പള്ളയിലെ മുരളി വധക്കേസിലെ പ്രതി ശരത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കോടതി വിധി ഫേസ്ബുക്ക് സ്റ്റാറ്റസ് ഇട്ടതിെൻറ പേരിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിവപ്രസാദിെൻറ വീടു കയറി അക്രമം നടത്തിയതായാണ് കേസ്.
കാറിൽ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കെ നായിക്കാപ്പ് മയിൽകല്ലിൽെവച്ച് സി.പി.എം പ്രവർത്തകരായ ശിവൻ, മനോജ്, ജയപ്രകാശ്, അർഷാദ്, അച്ചു എന്നിവരുൾപ്പെടെ 14 പേർ ചേർന്ന് കാർ തടഞ്ഞ് വലിച്ചിറക്കി മർദിച്ചുവെന്ന പ്രയേഷിെൻറ പരാതിയിലാണ് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുള്ളത്.