Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് ലഹരിയിൽ യുവാവ് അഴിഞ്ഞാടി; ഭീതിയുടെ വക്കിൽ ഏണിയർപ്പിലെ കുടുംബങ്ങൾ

text_fields
bookmark_border
കഞ്ചാവ് ലഹരിയിൽ യുവാവ് അഴിഞ്ഞാടി; ഭീതിയുടെ വക്കിൽ ഏണിയർപ്പിലെ കുടുംബങ്ങൾ
cancel

ബദിയടുക്ക: കഞ്ചാവ് ലഹരിയിൽ യുവാവ് പരിഭ്രാന്തി പരത്തിയതോടെ പ്രദേശവാസികൾ ഭീതിയുടെ വക്കിൽ. നീർച്ചാൽ ഏണിയർപ്പ് ലൈഫ് ഹൗസ് ബില്ലയിലാണ് യുവാവിന്റെ അഴിഞ്ഞാട്ടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബദിയടുക്ക പൊലീസ് എത്തി യുവാവിനെ പിടികൂടി. കൈയ്യിൽ ഉണ്ടായിരുന്ന കഞ്ചാവ് പാക്കറ്റും മൊബൈലും പിടിച്ചെടുത്തു. സർക്കാർ നൽകിയ സ്ഥലത്ത് ലൈഫ് മിഷൻ ഭവന പദ്ധതിയിൽ വീട് ലഭിച്ച നാല്പതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

തൊട്ടടുത്ത പ്രദേശങ്ങളിലുള്ള നിരവധി യുവാക്കൾ കഞ്ചാവ് തേടി ഇവിടെ എത്തുന്നതായി പറയുന്നു. ഒഴിഞ്ഞുകിടക്കുന്ന കാട് പോലുള്ള പ്രദേശത്തുവെച്ചാണ് ഇത്തരക്കാർ മദ്യവും കഞ്ചാവും പതിവായി ഉപയോഗിക്കുന്നത്. ബന്ധപ്പെട്ട എക്സൈസിലും പോലീസിലും പരാതിപ്പെട്ടാലും നടപടി ഉണ്ടാകുന്നില്ലെന്ന് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ പറയുന്നു.

സ്കൂൾ -മദ്രസ കുട്ടികൾക്ക് ഭീഷണി ഉണ്ടാകുന്നതായും സ്ത്രീകൾ ഒറ്റക്കുള്ള വീടുകൾ കയറി പാത്രങ്ങൾ ഉൾപ്പെടെയുള്ളവ മോഷ്ടിക്ക​ുന്നതായും പരാതിയുണ്ട്. പരിഭ്രാന്തി പരത്തിയ യുവാവിനെതിരെ കേസെടുത്തതായി പറയുന്നു.

ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായും യുവാവിനെതിരെ കേസെടുത്തില്ലെന്നും ബദിയടുക്ക എസ്.ഐ കെ .പി വിനോദ് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cannabis youth violence
Next Story