Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightബി.ജെ.പി കുമ്പള...

ബി.ജെ.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫിസ്​ ഒരു വിഭാഗം പ്രവർത്തകർ പൂട്ടി

text_fields
bookmark_border
bjp
cancel
camera_alt

ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ താ​ഴി​ട്ട കു​മ്പ​ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫി​സ്

കു​മ്പ​ള: ബി.​ജെ.​പി കു​മ്പ​ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫി​സി​ന് ഒ​രു​കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ താ​ഴി​ട്ടു. കു​മ്പ​ള ടൗ​ണി​ൽ ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഓ​ഫി​സാ​ണ് ബി.​ജെ.​പി​യു​ടെ​യും യു​വ​മോ​ർ​ച്ച​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് താ​ഴി​ട്ട​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം സി.​പി.​എ​മ്മു​മാ​യി കൈ​കോ​ർ​ത്ത് സ്​​ഥി​രം​സ​മി​തി പ​ദ​വി​ക​ൾ പ​ങ്കി​ട്ടെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ന​ട​പ​ടി.

സി.​പി.​എം കൂ​ട്ടു​കെ​ട്ടി​നെ​തി​രെ കു​മ്പ​ള​യി​ൽ സി.​പി.​എ​മ്മി​െൻറ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​യ മൂ​ന്ന് ബി.​ജെ.​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ർ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു​വ​ത്രെ.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ലി​രി​ക്കെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത് ദോ​ഷം ചെ​യ്യു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലു​ട​ൻ പാ​ർ​ട്ടി ഇ​ട​പ്പെ​ട്ട് ഈ ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു​വ​ത്രെ. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​താ​ണ് പ്ര​വ​ർ​ത്ത​ക​രെ ചൊ​ടി​പ്പി​ച്ച​ത്.

ബി.​ടി. വി​ജ​യ​െൻറ ബ​ലി​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​തി​നു​ശേ​ഷം സം​ഘ​ടി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്ന പാ​ർ​ട്ടി​യു​ടെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫി​സി​ന് മ​റ്റൊ​രു പൂ​ട്ടു​കൂ​ടി​യി​ട്ട് പൂ​ട്ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMBJP
News Summary - BJP Kumbala Panchayat Committee Office Section a group of Activists locked up
Next Story