ആശുപത്രിയിൽ പത്തുവയസ്സുകാരിക്കുനേരെ പീഡനശ്രമം; പൊലീസ് കേസെടുത്തു
text_fieldsകുമ്പള: പത്തുവയസ്സുകാരിക്കുനേരെ ആശുപത്രിയിൽ ഉണ്ടായ പീഡന ശ്രമത്തിൽ പൊലീസ് കേസെടുത്തു. കുമ്പളയിലെ ഒരു ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം.
മാതാവിനൊപ്പം ചികിത്സക്കെത്തിയ കൂട്ടിയെ മാതാവ് മരുന്നു വാങ്ങാൻ പോയ സമയത്ത് ലിഫ്റ്റ് കാണിക്കാമെന്ന് ധരിപ്പിച്ച് വശത്താക്കി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് മാതാവ് കുട്ടിയെ അന്വേഷിച്ചപ്പോൾ ലിഫ്റ്റിന് സമീപം കുട്ടിയെ കണ്ടെത്തി. കൂട്ടിയിൽനിന്ന് സംഭവം ചോദിച്ചറിഞ്ഞ മാതാവ് ഉടനെ പൊലീസിൽ പരാതി നൽകി. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ കണ്ടെത്തുന്നതിന് വ്യാപകമായ അന്വേഷണം ആരംഭിച്ചു. ഇതിനായി ആശുപത്രിയിൽനിന്ന് നിരീക്ഷണ കാമറ ദൃശ്യങ്ങൾ എടുത്തിട്ടുണ്ട്.

