Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightമൊഗ്രാലിൽ നായ്ക്കൂട്ടം...

മൊഗ്രാലിൽ നായ്ക്കൂട്ടം പശുവിനെ കടിച്ചുകൊന്നു

text_fields
bookmark_border
stray dog menace
cancel
camera_alt

നാ​യ്ക്കൂ​ട്ടം ക​ടി​ച്ചുകൊ​ന്ന പ​ശു

കു​മ്പ​ള: മൊ​ഗ്രാ​ലി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മൊ​ഗ്രാ​ലി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളാ​ണ് നാ​യ്ക്കളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ന​കം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 15 ഓ​ളം ആ​ടു​ക​ളെ​യും പ​ത്തോ​ളം കോ​ഴി​ക​ളെ​യും അ​ഞ്ചു പൂ​ച്ച​ക​ളെ​യും ഒ​രു പ​ശു​വി​യും നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു കൊ​ന്നു.

വ്യാ​ഴാ​ഴ്ച വെ​ളു​പ്പി​ന് മൊ​ഗ്രാ​ൽ ടി.​വി.​എ​സ് റോ​ഡി​ലെ മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ന്റെ വീ​ട്ടി​ലെ ഏ​ക പ​ശു​വി​നെ​യും നാ​യ്ക്കൂ​ട്ടം കൊ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​വും മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന്റെ കൂ​ട്ടി​ല​ട​ച്ച മൂ​ന്ന് ആ​ടു​ക​ളെ നാ​യ്ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ന്നി​രു​ന്നു.

നാ​യ് ശ​ല്യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പോ​റ്റാ​നാ​വിെ​ല്ലെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. കൂ​ട്ടി​ല​ട​ച്ചാ​ൽ പോ​ലും കൂ​ട് പൊ​ളി​ച്ച് നാ​യ്ക്കൂക്കൂട്ടം ആ​ക്ര​മി​ക്കു​ക​യാ​ണ്. പി​ന്നെ​യെ​ന്ത് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വ​യെ വ​ള​ർ​ത്തേ​ണ്ട​തെ​ന്ന് വീ​ട്ട​മ്മ​മാ​ർ ചോ​ദി​ക്കു​ന്നു. നാ​യ് ശ​ല്യം ഇ​ത്ര​യും രൂ​ക്ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowstray dogstray dog menacekilled cow
News Summary - A cow was bitten by a pack of dogs in Mogral
Next Story