വടംവലി താരം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
text_fieldsസഞ്ജിത്ത്
ഉദുമ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽനിന്ന് വയറിങ് ജോലിക്കിടെ ജില്ല വടംവലി താരം കൂടിയായ തൊഴിലാളി വീണ് മരിച്ചു. ആറാട്ടുകടവ് വെടിത്തറക്കാലിലെ കുമാരൻ-പുഷ്പ ദമ്പതികളുടെ മകൻ സഞ്ജിത്താണ് (31) മരിച്ചത്. ഉടനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
നില ഗുരുതരമായതിനാൽ മംഗലാപുരം യൂനിറ്റി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ടൗൺ ടീം ഉദുമയുടെ വടംവലി താരമാണ്. ജില്ലയിൽ നടന്ന നിരവധി മത്സരങ്ങളിൽ കരുത്തു തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയത്ത് നടന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ ജില്ലക്കുവേണ്ടി മത്സരിച്ച് മെഡൽ നേടി. ഭാര്യ: സുമിത. സഹോദരങ്ങൾ: ശ്രീജിത്ത്, സുജിത്ത്, ശരത്ത്.