Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സിയിൽ ആറ് ഡ്രൈവർമാർക്ക് കോവിഡ്; 50ഓളം പേർ നിരീക്ഷണത്തിൽ
text_fieldsbookmark_border
കാസർകോട്: കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിലെ ആറ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 50 ഓളം ഡ്രൈവർമാർ നിരീക്ഷണത്തിൽപോയി. എന്നാൽ, യാത്രക്കാർ, മറ്റ് ജീവനക്കാർ എന്നിവരുമായി സമ്പർക്കമുണ്ടായിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സിയിൽനിന്ന് അറിയിച്ചു. മൂന്നുദിവസം മുമ്പ് ജോലിക്കെത്തിയ ഡ്രൈവർമാരിൽ പനി കണ്ടതിനെ തുടർന്ന് പരിശോധനക്ക് അയച്ചിരുന്നു.
ആറുപേർക്ക് പോസിറ്റിവായി. ലക്ഷണം കാണുന്നതിനു മൂന്നു ദിവസം മുമ്പുവരെ ഇവർ ജോലിയിലുണ്ടായിരുന്നില്ല. പനിയെ തുടർന്ന് ജോലിക്ക് ഹാജരാവാനും അനുവദിച്ചില്ല.
പരിശോധനക്ക് അയക്കുകയായിരുന്നു. ബുധനാഴ്ച ഒമ്പതു സർവിസുകളെ ബാധിച്ചു. പതിവു സർവിസുകൾ നടത്തുന്നതിന് നടപടിയെടുക്കുമെന്ന് കെ.എസ്.ആർ.ടി.സിയിൽ നിന്ന് അറിയിച്ചു.
Next Story

