കോവിഡിനെ തടയാൻ പൊലീസിെൻറ പാട്ട്
text_fieldsകോഴിക്കോട്: 'വോട്ടു ചെയ്യാൻ പോളിങ് ബൂത്തിൽ കാത്തുനിൽക്കുേമ്പാൾ ഓർത്തിടേണം കോവിഡിനെ മാറ്റി നിർത്തേണം' എന്ന പാട്ടുമായി വോട്ടർമാരെ ബോധവത്കരിക്കാൻ പൊലീസ്.
കാസർകോട് സ്വദേശി മാവിലാകടപ്പുറത്തെ ഫാമിദ ഇബ്രാഹിം എന്ന പത്തുവയസ്സുകാരിയാണ് പാട്ടുപാടിയത്. കേരള പൊലീസിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പാട്ട് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. പാട്ടിൽ എല്ലാവരോടും വോട്ടു ചെയ്യാനും ആവശ്യപ്പെടുന്നു.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച മാത്രം 183 പേര്ക്കെതിരെയാണ് കേസെടുത്തത്. 43 േപർ അറസ്റ്റിലാവുകയും ചെയ്തു. മാസ്ക് ധരിക്കാത്ത 1041 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്ട്ട് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

