Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKasargodchevron_rightകോവിഡ്​ നിരീക്ഷണ...

കോവിഡ്​ നിരീക്ഷണ കേന്ദ്രത്തിൽനിന്ന്​ രക്ഷപ്പെട്ട മയക്കുമരുന്ന്​ കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

കാസർകോട്​: കാഞ്ഞങ്ങാ​ട്ടെ കോവിഡ്​ നിരീക്ഷണ കേന്ദ്രത്തിൽനിന്ന്​ അഞ്ചുമാസം മുമ്പ്​ രക്ഷപ്പെട്ട മയക്കുമരുന്ന്​ കേസിലെ പ്രതി പിടിയിൽ. മൂലട്​ക്ക​െത്ത വാടക ക്വാർ​ട്ടേഴ്​സിൽ താമസിക്കുന്ന നൗഷാദ്​ ഷെയ്​ക്കിനെയാണ്​ (36) കാസർകോട്​ റെയിൽവേ സ്​റ്റേഷൻ പരിസരത്ത്​ പിടികൂടിയത്​. മാർച്ച്​ 27നാണ്​ ഇയാളെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടിയത്​. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ കാഞ്ഞങ്ങാ​ട്ടെ ഗുരുവനം നിരീക്ഷണ കേന്ദ്രത്തി​േലക്ക്​ മാറ്റി. നാലുദിവസം മുമ്പാണ്​ ഇയാൾ ഇവിടെനിന്ന്​ ചാടിയത്​. പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നതിടെയാണ്​ തളങ്കരയിലെ സുഹൃത്തിനെ കാണാൻ പോകുന്നുവെന്ന രഹസ്യവിവരം പൊലീസിന്​ ലഭിച്ചത്​. കാസർകോട്​ സി.ഐ അജിത്​കുമാറി​െൻറ നേതൃത്വത്തിലാണ്​ പ്രതിയെ പിടികൂടിയത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug casecovid Observatory
News Summary - Defendant in drug case escapes from covid Observatory
Next Story