കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 70 ശതമാനം സീറ്റുകൾ യുവാക്കൾക്ക് നീക്കിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. കാസർകോട് ഭെൽ-ഇ.എം.എൽ അനിശ്ചിതകാല സത്യഗ്രഹ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുൾെപ്പടെയുള്ള പ്രവൃത്തികൾ ചെയ്യുന്നത് യുവാക്കളാണ്. കേരളത്തിൽ യു.ഡി.എഫിനാണ് സാധ്യതയുള്ളത്. സംസ്ഥാനത്ത് എല്ലാ സ്ഥലത്തും താൻ സഞ്ചരിച്ചിട്ടുണ്ട്. അതിെൻറ ഭാഗമായാണ് കാസർകോടും എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.