വീട്ടിൽനിന്ന് 11 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsസമീർ
കാഞ്ഞങ്ങാട്: വീട്ടിൽനിന്ന് 11 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. മംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പ്രതികളിൽ ഒരാളെ ശനിയാഴ്ച ഉച്ചയോടെയാണ് മേൽപ്പറമ്പ പൊലീസ് പിടികൂടിയത്. മുക്കുന്നോത്തെ സമീറാണ് (35) അറസ്റ്റിലായത്.
ബാരമുക്കുന്നോത്തെ വീട്ടിൽനിന്ന് മേൽപറമ്പ പൊലീസ് കഴിഞ്ഞ 25ന് രാത്രിയിലാണ് 11.190 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. സമീറിന്റെ സഹോദരൻ മുനീറും കേസിൽ പ്രതിയാണ്. ഈ പ്രതിയെ പിടികൂടാനായില്ല. രഹസ്യ വിവരത്തെ തുടർന്ന് വീട് റെയ്ഡ് ചെയ്താണ് കഞ്ചാവ് പിടിച്ചത്. ഇരുനില വീട്ടിലെ മുകൾനിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

