Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപ്രസവശസ്ത്രക്രിയക്കിടെ...

പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റു; ഡോക്​ടര്‍മാര്‍ക്കെതിരെ കേസ്

text_fields
bookmark_border
പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റു; ഡോക്​ടര്‍മാര്‍ക്കെതിരെ കേസ്
cancel

കാ​ഞ്ഞ​ങ്ങാ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ യു​വ​തി​യു​ടെ ക​ര​ളി​ന് മു​റി​വേ​റ്റ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ഡോ​ക്​​ട​ര്‍മാ​ര്‍ക്കെ​തി​രെ കേ​സ്. കാ​ഞ്ഞ​ങ്ങാ​ട് സ​ണ്‍റൈ​സ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ്​ ഡോ. ​രാ​ഘ​വേ​ന്ദ്ര​റാ​വു, സ​ര്‍ജ​ന്‍ ഡോ. ​ഗി​രി​ധ​ര​റാ​വു എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് ഹൊ​സ്​​ദു​ര്‍ഗ് പൊ​ലീ​സ് ഐ.​പി.​സി 336ാം വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

പ​യ്യ​ന്നൂ​ർ ചി​റ്റാ​രി കൊ​വ്വ​ലി​ലെ ടി.​സി. ഷാ​നി​ദാ​സി‍ൻെ​റ ഭാ​ര്യ അ​ജാ​നൂ​ര്‍ പ​ള്ള​ത്തെ ശ​ബ്‌​ന​യു​െ​ട (30) പ​രാ​തി​യി​ലാ​ണ് കേ​സ്. വി​വാ​ഹം ക​ഴി​ഞ്ഞ് 10 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ശ​ബ്​​ന ഗ​ർ​ഭി​ണി​യാ​കു​ന്ന​ത്. പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ക​ര​ളി​ന് മു​റി​വേ​ല്‍ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്​​ട​ര്‍മാ​ര്‍ ഇ​തു ശ്ര​ദ്ധി​ച്ചി​ല്ല.

പി​ന്നീ​ട് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ശ​ബ്‌​ന​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി​യ​തോ​ടെ ക​ര​ളി​ന് മു​റി​വേ​റ്റ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മു​റി​വ് തു​ന്നാ​തി​രു​ന്ന​തി​നാ​ല്‍ പ​ഴു​പ്പും ബാ​ധി​ച്ചു. ചി​കി​ത്സ​ക്കു ശേ​ഷം തി​രി​ച്ചെ​ത്തി​യ ശ​ബ്‌​ന ഡോ​ക്​​ട​ര്‍മാ​ര്‍ക്കെ​തി​രെ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സി​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഡോ. ​വി​നോ​ദ്​​കു​മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മൂ​ന്നം​ഗ മെ​ഡി​ക്ക​ല്‍ ക​മ്മി​റ്റി ന​ട​ത്തി​യ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​യി​ല്‍ ശ​ബ്‌​ന​യു​ടെ ക​ര​ളി​ന് മു​റി​വേ​റ്റി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് ഡി.​എം.​ഒ​ക്ക് കൈ​മാ​റു​ക​യും ചെ​യ്​​തി​രു​ന്നു. തു​ട​ര്‍ന്നാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhangaddoctorsliver injury
News Summary - young woman suffered a liver injury during delivery; Case against doctors
Next Story