Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
സ്‌കൂട്ടറില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
cancel
camera_alt

ഹാരിസ്

Listen to this Article

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ എം.ഡി.എം.എ വില്‍പന നടത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പടന്നക്കാട് ഞാണിക്കടവ് മയ്യത്ത് റോഡിലെ അഫ്‌സല്‍ മന്‍സിലില്‍ അബ്ദുല്ലയുടെ മകന്‍ ആച്ചിപ്പു എന്ന എ. ഹാരിസിനെയാണ് (30) ഹോസ്ദുര്‍ഗ് എസ്‌.ഐ കെ.പി. സതീഷും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി പട്രോളിങ് നടത്തുന്നതിനിടയില്‍ ഐങ്ങോത്ത് കുറുന്തൂര്‍ റോഡില്‍ കെ.എല്‍-60 ജി 5233 നമ്പര്‍ സ്‌കൂട്ടറില്‍ വരുകയായിരുന്ന ഹാരിസ് പൊലീസിനെ കണ്ടപ്പോള്‍ സ്‌കൂട്ടര്‍ കുറുന്തൂർ ഭാഗത്തേക്ക് ഓടിച്ചുപോയി. പിന്തുടര്‍ന്നെത്തിയ പൊലീസിനെ കണ്ടപ്പോള്‍ ഇയാൾ സ്കൂട്ടര്‍ റെയില്‍വേ പാളത്തിനുസമീപം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എതിരെ വരുകയായിരുന്ന നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസിലേല്‍പിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ അകത്തുനിന്നും പഴ്‌സില്‍ പൊതിഞ്ഞുവെച്ച 3.710 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdma
News Summary - Young man arrested with MDMA on scooter
Next Story