ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറിയിൽ ജല ഗുണനിലവാര പരിശോധന ലാബ്
text_fieldsജല ഗുണനിലവാര പരിശോധന ലാബ് ഇ. ചന്ദ്രശേഖരൻ
എം.എൽ.എ ഉദ്ഘാടനം
ചെയ്യുന്നു
കാഞ്ഞങ്ങാട്: പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കുന്ന സംസ്ഥാന സർക്കാർ ഭൂചല വകുപ്പ് ജില്ലക്ക് അനുവദിച്ച ജല ഗുണനിലവാര പരിശോധന ലാബ് ഹോസ് ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കി.
ലാബിന്റെയും എൻ.എസ്.എസ് വിദ്യാർഥികൾ ഒരുക്കിയ ഉദ്യാനത്തിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ നിറവഹിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ വിദ്യാർഥി കാജൽ രാജുവിനും 100 ശതമാനം വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിദ്യാർഥികൾക്കുള്ള അനുമോദനവും രൂപേഷ് സ്മാരക എൻഡോമെൻറ് വിതരണവും ഒപ്പം നടന്നു. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു.

