Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട്ട് ആരംഭിക്കും– മന്ത്രി

text_fields
bookmark_border
ആലാമി പള്ളി കുളം, ചേരക്കുളം എന്നീ നവീകരിച്ച ജല സ്രോതസ്സുകൾ ഉദ്ഘാടനം ചെയ്തു
ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട്ട് ആരംഭിക്കും– മന്ത്രി
cancel
camera_alt

കാഞ്ഞങ്ങാട് നഗരസഭയുടെ നവീകരിച്ച ജലസ്രോതസ്സുകളുടെ ഉദ്ഘാടനം ആലാമി പള്ളി

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജലമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട് ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നഗരസഭയുടെ നവീകരിച്ച ജലസ്രോതസ്സുകളുടെ ഉദ്ഘാടനം നിർവഹിച്ച് ആലാമി പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആലാമി പള്ളി കുളം, ചേരക്കുളം എന്നിവയാണ് ഹരിത കേരളം മിഷൻ നവകേരള കർമപദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, നഗരസഭ മുൻ ചെയർമാൻ വി.വി. രമേശൻ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ, നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, കൗൺസിലർ ഹസീന റസാക്ക്, നവകേരള കർമപദ്ധതി ജില്ല കോഓഡിനേറ്റർ കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Water Authority Project Division will start in Kanhangad – Minister
Next Story