Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമാലിന്യസംസ്കരണ...

മാലിന്യസംസ്കരണ പ്ലാന്റ്: സർവേ സംഘത്തെ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
മാലിന്യസംസ്കരണ പ്ലാന്റ്: സർവേ സംഘത്തെ നാട്ടുകാർ തടഞ്ഞു
cancel

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ 25ാം വാ​ർ​ഡ് വാ​ഴു​ന്നോ​റ​ടി​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റ് നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി സ​ർ​വേ​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വാ​ഴു​ന്നോ​റ​ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന മാ​ലി​ന്യ പ്ലാ​ന്റി​നാ​യി സ്ഥ​ലം അ​ക്വ​യ​ർ ചെ​യ്യാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ത​ട​ഞ്ഞ​ത്. വി​വ​ര​മ​റി​ഞ്ഞ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് ശ​ക്ത​മാ​യ​തോ​ടെ സ​ർ​വേ സം​ഘം മ​ട​ങ്ങി. ചൈ​ന ക്ലേ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റ​വ​ന്യൂ സ്ഥ​ല​ത്താ​ണ് സ​ർ​വേ ന​ട​ത്താ​നെ​ത്തി​യ​ത്. ഇ​വി​ടെ എ​ട്ട് ഏ​ക്ക​റോ​ളം സ്ഥ​ലം റ​വ​ന്യൂ വ​കു​പ്പി​ന്റെ ഉ​ട​മ​സ്ഥ​യി​ലു​ണ്ട്. വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന ഇ​വി​ടെ പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്ന​മു​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച​ത്. നാ​ട്ടു​കാ​ർ ഇ​ന്ന് യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanhangadwaste plantSurvey team
Next Story