Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightദേശീയ പൈതൃക ഇടനാഴി...

ദേശീയ പൈതൃക ഇടനാഴി സന്ദർശിച്ചു

text_fields
bookmark_border
ദേശീയ പൈതൃക ഇടനാഴി സന്ദർശിച്ചു
cancel
camera_alt

ദേ​ശീ​യ പൈ​തൃ​ക ഇ​ട​നാ​ഴിയിൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു

Listen to this Article

കാഞ്ഞങ്ങാട്: ആലാമിപള്ളി മുതൽ മഡിയൻവരെ പ്രമുഖ സ്വാതന്ത്രസമര സേനാനികളുടെയും സാംസ്കാരിക നായകരുടെയും ജന്മ, കർമഭൂമികളിലൂടെയുള്ള രാജപാതയെ പൈതൃക ഇടനാഴിയായി വികസിപ്പിക്കുന്നതിനുള്ള നിർദേശം യാഥാർഥ്യമാക്കുന്നതിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

മഹാകവി പി. കുഞ്ഞിരാമൻ നായർ, സ്വാതന്ത്ര്യസമരസേനാനികളായ വിദ്വാൻ പി. കേളു നായർ, എ.സി. കണ്ണൻ നായർ, രസികശിരോമണി, കെ. മാധവൻ, വിദ്വാൻ കെ.കെ. നായർ, ശിൽപി കാനായി കുഞ്ഞിരാമൻ, ഇക്കേരിയൻമാർ നിർമിച്ച ഹോസ്ദുർഗ് കോട്ട, അള്ളട സ്വരൂപ ആസ്ഥാനമായ മടിയൻ കൂലോം എന്നിവ കോർത്തിണക്കുന്ന ഇടനാഴിയെ യാഥാർഥ്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങുന്നത്.

പദ്ധതി പ്രദേശം സന്ദർശിച്ച ഇ. ചന്ദ്രശേഖരൻ എം.എൽ.എ പദ്ധതി യാഥാർഥ്യമാക്കേണ്ടതിന്‍റെ പ്രാധാന്യം വിശദീകരിച്ചു. ജില്ല പഞ്ചായത്ത് മെംബർ കെ. സബീഷ്കൗ ൺസിലർ വി.വി. രമേശൻ ടൂറിസം വകുപ്പ് ഡെ. ഡയരക്ടർ എം.എ. നസീബ് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എ.കെ. ജിജേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.

സാമൂഹിക പ്രവർത്തകൻ കെ. പ്രസേനൻ പദ്ധതി വിശദീകരിച്ച് സംഘത്തെ അനുഗമിച്ചു. ചളിക്കളങ്ങളിലെ കായിക മാമാങ്കം, മേലാങ്കോട്ട് നാടകശാല , പാർക്ക് എന്നിവയുൾപ്പെടുന്ന സാംസ്കാരിക സമുച്ചയം എന്നിങ്ങനെ നവീന ആശയങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentKasargod Newsnational heritageCultural Tourism
News Summary - Visited the National Heritage Corridor
Next Story