Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകാഞ്ഞങ്ങാട്​ സബ്​...

കാഞ്ഞങ്ങാട്​ സബ്​ ആർ.ടി.ഒ ഓഫിസിൽ വിജിലൻസ്​ പരിശോധന; 56,520 രൂപ പിടിച്ചെടുത്തു

text_fields
bookmark_border
sub rto office
cancel
camera_alt

കാ​ഞ്ഞ​ങ്ങാ​ട് ആ​ർ.​ടി.​ഒ ഓ​ഫിസി​ൽ ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്​ സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ കൈ​ക്കൂ​ലി പ​ണം പി​രി​ക്കാ​ൻ ഏ​ജ​ന്‍റി​ന്​ പ്ര​ത്യേ​ക ചു​മ​ത​ല. ഇ​യാ​ളെ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്​ വാ​ട്​​സ്​ ആ​പി​ലൂ​ടെ. കാ​സ​ർ​കോ​ട്​ വി​ജി​ല​ൻ​സ്​ ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി​യാ​യി ന​ൽ​കു​ന്ന​തി​ന് വി​വി​ധ ഏ​ജ​ന്‍റു​മാ​രി​ൽ നി​ന്നും ഡ്രൈ​വി​ങ്​ സ്കൂ​ളു​കാ​രി​ൽ​നി​ന്നും പി​രി​ച്ചെ​ടു​ത്ത 56,520 രൂ​പ വി​ജി​ല​ൻ​സ്​ സം​ഘം പി​ടി​കൂ​ടി. ഏ​ജ​ന്‍റ്​ രാ​ജാ​കൃ​ഷ്ണ​നി​ൽ നി​ന്നു​മാ​ണ്​ തു​ക പി​ടി​ച്ചെ​ടു​ത്ത​ത്.

വ്യാ​ഴാ​ഴ്ച വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നാ​യു​ള്ള​താ​ണ്​ പി​ടി​ച്ചെ​ടു​ത്ത തു​ക​യെ​ന്ന്​ ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു ഗോ​പാ​ൽ പ​റ​ഞ്ഞു. ഏ​ജ​ന്‍റ്​ രാ​ജാ​കൃ​ഷ്ണ​നെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് കൈ​ക്കൂ​ലി പി​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ നി​യോ​ഗി​ച്ച​താ​യും ക​ണ്ടെ​ത്തി.

പി​രി​ച്ചെ​ടു​ക്കേ​ണ്ട പ​ണ​ത്തി​ന്‍റെ ക​ണ​ക്ക് വാ​ട്​​സ്​ ആ​പി​ൽ എ.​എം.​വി.​ഐ രാ​ജാ കൃ​ഷ്​​ണ​ന്‍റെ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​താ​യും അ​തു​പ്ര​കാ​രം പി​രി​ച്ചെ​ടു​ത്ത ക​ണ​ക്ക് വെ​ള്ള​പേ​പ്പ​റി​ൽ എ​ഴു​തി​വെ​ച്ച​താ​യും ഏ​ജ​ന്‍റി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു.

എ.​എം.​വി.​ഐ​മാ​രാ​യ സാ​ജു, ഷാ​ഹി​ൽ കെ. ​രാ​ജ്, സു​ധീ​ഷ് എ​ന്നി​വ​ർ നി​ര​ന്ത​രം ഫോ​ണി​ലും വാ​ട്​​സ്​ ആ​പി​ലും ഈ ​ഏ​ജ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യും ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ക​ണ്ടെ​ത്തി​യ​താ​യും ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു.

വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന് പു​റ​മെ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ടി. സു​ഭാ​ഷ് ച​ന്ദ്ര​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​കെ. ര​ഞ്ജി​ത് കു​മാ​ർ, വി. ​രാ​ജീ​വ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ടി.​വി. ര​തീ​ഷ്, കി​നാ​നൂ​ർ ക​രി​ന്ത​ളം കൃ​ഷി ഓ​ഫി​സ​ർ നി​ഖി​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​രും വി​ജി​ല​ൻ​സ്​ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilance inspectionsub rto
News Summary - Vigilance inspection at Kanhangad sub RTO office-56,520 was seized
Next Story