കാലിയായ സപ്ലൈകോ ഔട്ട്ലെറ്റുകൾ ഇടതുഭരണത്തിന്റെ പ്രതീകങ്ങൾ –യൂത്ത് കോൺഗ്രസ്
text_fieldsയൂത്ത് കോൺഗ്രസ്കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സ്ഥാനാരോഹണച്ചടങ്ങ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: കാലിയായ സപ്ലൈകോ ഔട്ട്ലെറ്റുകൾ പിണറായി സർക്കാറിന്റെ ദുർഭരണത്തിന്റെ പ്രതീകങ്ങളാണെന്ന് മുൻ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ. യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായി എച്ച്.ആർ. വിനീത് ചുമതലയേറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷതവഹിച്ചു.കാലിയായ സപ്ലൈകോ ഔട്ട്ലെറ്റുകൾ ഇടതുഭരണത്തിന്റെ പ്രതീകങ്ങൾ –യൂത്ത് കോൺഗ്രസ്കെ.പി.സി.സി സെക്രട്ടറി എം. അസിനാർ മുഖ്യാതിഥിയായി. ഹോസ്ദുർഗ് ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, എൻ.കെ. രത്നാകരൻ, ടി. കുഞ്ഞികൃഷ്ണൻ, കെ.പി. മോഹനൻ, സുധാകരൻ കൊട്രച്ചാൽ, അനിൽ വാഴുന്നോറോടി, സുജിത്ത് പുതുക്കൈ, എം.കെ. ആലാമി, വേണു, രാജൻ, യൂത്ത് കോൺഗ്രസ് ജില്ല ജന. സെക്രട്ടറിമാരായ ദീപു കല്യോട്ട്, അക്ഷയ എസ്. ബാലൻ, രേഖ രതീഷ്, സനോജ് കുശാൽ നഗർ, ഗോകുൽദാസ് ഉപ്പിലിക്കൈ, അവിനാശ് വാഴുന്നോറോടി, സന്ദീപ് ഒഴിഞ്ഞവളപ്പ്, മുനീർ, രാജേഷ് അജാനൂർ, രോഹിത്, കീർത്തന എന്നിവർ നേതൃത്വം നൽകി.

