Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഅജാനൂരില്‍...

അജാനൂരില്‍ മത്സ്യത്തൊഴിലാളികൾക്ക് യൂട്ടിലിറ്റി സെൻറര്‍

text_fields
bookmark_border
utility center
cancel
camera_alt

അ​ജാ​നൂ​രി​ല്‍ നി​ര്‍മി​ച്ച ഫി​ഷ​ര്‍മെ​ന്‍ യൂ​ട്ടി​ലി​റ്റി സെ​ന്റർ

കാ​ഞ്ഞ​ങ്ങാ​ട്: മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും മാ​ന​വ​ശേ​ഷി വി​ക​സ​ന​വും എ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി അ​ജാ​നൂ​രി​ല്‍ നി​ര്‍മി​ച്ച ഫി​ഷ​ര്‍മെ​ന്‍ യൂ​ട്ടി​ലി​റ്റി സെ​ന്റ​റി​ന്റെ ഉ​ദ്ഘാ​ട​നം വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഓ​ണ്‍ലൈ​നി​ലൂ​ടെ നി​ര്‍വ​ഹി​ച്ചു.

94.90 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍മി​ച്ച ഫി​ഷ​ര്‍മെ​ന്‍ യൂ​ട്ടി​ലി​റ്റി സെൻറ​ര്‍ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍വേ​കും. മ​ത്സ്യം ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം, വ​ല നെ​യ്യു​ന്ന​തി​നു​ള്ള ഹാ​ള്‍, ഓ​ഫി​സ് മു​റി, അ​ധി​ക​മാ​യി വ​രു​ന്ന മ​ത്സ്യം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ചി​ല്‍ഡ് റൂം ​സം​വി​ധാ​നം, ചു​റ്റു​മ​തി​ല്‍ പാ​ര്‍ക്കി​ങ് ഏ​രി​യ, അ​പ്രോ​ച്ച് റോ​ഡ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍പ​റേ​ഷ​ൻ പ്ര​തി​നി​ധി പി.​പി. അ​ക്ഷ​യ് കു​മാ​ര്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​മ​ണി​ക​ണ്ഠ​ന്‍, അ​ജാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ. ​സ​ബീ​ഷ്, സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ൻ​മാ​രാ​യ കെ. ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, ഷീ​ബ ഉ​മ്മ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ല​ക്ഷ്മി ത​മ്പാ​ന്‍, കെ.​എ​സ്.​സി.​എ.​ഡി.​സി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗം കെ​ന്ന​ഡി, അ​ജാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ശോ​ക​ന്‍ ഇ​ട്ട​മ്മ​ല്‍, കെ. ​ര​വീ​ന്ദ്ര​ന്‍, എ. ​ഇ​ബ്രാ​ഹിം ആ​വി​ക്ക​ല്‍, ഹം​സ, കെ. ​സ​തി, ഷി​ജു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

അ​ജാ​നൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി. ​ശോ​ഭ സ്വാ​ഗ​ത​വും കാ​സ​ര്‍കോ​ട് ഫി​ഷ​റീ​സ് അ​സി.​ഡ​യ​റ​ക്ട​ര്‍ കെ.​വി. സു​രേ​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermenutility center
News Summary - Utility center for fishermen at Ajanur
Next Story