പ്രകൃതിവിരുദ്ധ പീഡനം; ട്യൂഷൻ സെന്ററിലേക്ക് മാർച്ച്
text_fieldsട്യൂഷൻ സെന്റർ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
കാഞ്ഞങ്ങാട്: പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെന്റർ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി അധ്യക്ഷത വഹിച്ചു.
സി.ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ, മാർച്ച് ട്യൂഷൻ സെന്ററിന്റെ മുന്നിൽ തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി. റംഷീദ് തോയമ്മൽ, നദീർ കൊത്തിക്കൽ, റമീസ് ആറങ്ങാടി, ഇഖ്ബാൽ വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

