Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമതസൗഹാർദത്തി​െന്റ...

മതസൗഹാർദത്തി​െന്റ അതുല്യ നിമിഷങ്ങൾ

text_fields
bookmark_border
കൊ​വ്വ​ൽ പ​ള്ളി ഉ​റൂ​സി​ന​ുവേ​ണ്ടി ക്ഷേ​ത്ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ല മെ​ട​യു​ന്നു
cancel
camera_alt

കൊ​വ്വ​ൽ പ​ള്ളി ഉ​റൂ​സി​ന​ുവേ​ണ്ടി ക്ഷേ​ത്ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ല മെ​ട​യു​ന്നു 

കാ​ഞ്ഞ​ങ്ങാ​ട്: പ്ര​സി​ദ്ധ​മാ​യ കൊ​വ്വ​ൽ​പ​ള്ളി മ​ഖാം ഉ​റൂ​സി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന ഓ​ല​പ്പ​ന്ത​ലി​ന് മെ​ട​ഞ്ഞ ഓ​ല ന​ൽ​കി കൊ​വ്വ​ൽ​പ​ള്ളി ശ്രീ ​മ​േ​ന്ന്യാ​ട്ട് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും. സൗ​ഹാ​ർ​ദത്തി​ന്‍റെ മാ​തൃ​ക​യാ​വു​ക​യാ​ണ് ഇ​വി​ടെ. പ​ഴ​യ​കാ​ല പെ​രു​മ നി​ല​നി​ർ​ത്തു​ന്ന​തി​നും പ്ര​കൃ​തി​യോ​ട് ഇ​ഴ​കി​ച്ചേ​രു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഉ​റൂ​സ് ക​മ്മി​റ്റി ഓ​ല പ്പ​ന്ത​ൽ സ്ഥാ​പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. ക്ഷേ​ത്ര ക​മ്മി​റ്റി​യി​ൽ​നി​ന്നും ഓ​ല സ്വീ​ക​രി​ച്ചു. ഉ​റൂ​സ് പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ ക്ഷ​ണി​ക്കും.

അ​മ്പ​ല​പ​രി​സ​ര​ത്ത് എ​ത്തി​യ ഉ​റൂ​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും ഉ​സ്താ​ദു​മാ​രെ​യും ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ക്ഷേ​ത്ര സ്ഥാ​നി​ക​രും സ്വീ​ക​രി​ച്ചു. ക്ഷേ​ത്ര ക​മ്മി​റ്റി ന​ൽ​കി​യ അ​രി ഉ​റൂ​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഖ​ത്തീ​ബ് അ​മീ​ൻ അ​മാ​നി​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.കൊ​വ്വ​ൽ പ​ള്ളി​യി​ൽ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും ഉ​റൂ​സ് ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളു​മ​ട​ക്കം ഒ​ത്തുചേ​ർ​ന്ന​പ്പോ​ൾ

കൊ​വ്വ​ൽ പ​ള്ളി​യി​ൽ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും ഉ​റൂ​സ് ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളു​മ​ട​ക്കം ഒ​ത്തുചേ​ർ​ന്ന​പ്പോ​ൾ

ഉ​റൂ​സ് ക​മ്മി​റ്റി​യു​ടെ ക്ഷ​ണ​പ്ര​കാ​രം നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന പ​ന്ത​ൽ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. ഡി​സം​ബ​ർ 21 മു​ത​ൽ 25 വ​രെ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഉ​റൂ​സി​ൽ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ൾ​പ്പെ​ടെ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ബു​ർ​ദ മ​ജ്‌​ലി​സ്, ദ​ഫ് മ​ത്സ​രം, പു​രാ​ത​ന വ​സ്തു സാ​മ​ഗ്രി​ക​ളു​ടെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ ഉ​റൂ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

മ​ന്ന്യോ​ട്ട് ദേ​വാ​ല​യം പ്ര​സി​ഡ​ന്റ് എം. ​സു​ധീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സ​ന​ൽ കു​മാ​ർ, ക്ഷേ​ത്ര സ്ഥാ​നി​ക​രാ​യ മോ​ഹ​ന​ൻ അ​ന്തി​തി​രി​യ​ൻ, കൂ​ടാ​യി​ക്കാ​രാ​യ സു​കു​മാ​ര​ൻ, നാ​രാ​യ​ണ​ൻ, വേ​ണു പെ​രു​മ​ല​യ​ൻ, അം​ബു​ജാ​ക്ഷ​ൻ മ​ന്ന്യോ​ട്ട്, ജ്യോ​തി​ഷ്‌ ക​ണ്ട​ത്തി​ൽ തു​ട​ങ്ങി നാ​നാ​തു​റ​ക​ളി​ൽ​പ്പെ​ട്ട​വ​രും ജ​മാ​അ​ത്തി​നെ പ്ര​തി​നി​ധാനം ചെയ്ത് ഉ​റൂ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ത്ത​ലി​ബ് ഹാ​ജി കൂ​ളി​യ​ങ്കാ​ൽ, ക​ൺ​വീ​ന​ർ മു​നീ​ർ, അ​സീ​സ്, ര​ക്ഷാ​ധി​കാ​രി സി. ​അ​ബ്ദു​ല്ല ഹാ​ജി, ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി എം.​എ. ഷെ​ഫീ​ഖ്‌, ട്ര​ഷ​റ​ർ കെ.​പി. മു​ഹ​മ്മ​ദ്, വൈ​സ്​ പ്ര​സി​ഡ​ന്റ് എ​ൻ.​പി. അ​ഷ്‌​റ​ഫ്, ഉ​റൂ​സ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ. അ​ബ്ദു​ല്ല കു​ഞ്ഞി എ​ന്നി​വ​രും ഉ​റൂ​സ് ക​മ്മി​റ്റി​യു​ടെ വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious harmonyKasaragod News
News Summary - Unique moments of religious harmony
Next Story