മലഞ്ചരക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് ചുള്ളിയില്നിന്നും 69കിലോ അടക്കയും റബര്‍ ഷീറ്റും മോഷ്ടിച്ച കേസില്‍ രണ്ട് പേരെ വെള്ളരിക്കുണ്ട് സി.ഐ എം.വി. ഷിജു അറസ്റ്റ് ചെയ്തു. ഈ മാസം രണ്ട് ചുള്ളിയിലെ ആനമഞ്ഞളിൽ മെൽബൺ സെബാസ്റ്റ്യന്റെ ഗോഡൗണില്‍നിന്നാണ് അടക്ക മോഷണം പോയത്.
പരാതിയുമായി ബന്ധപ്പെട്ട് മാലോം കൊടിയംങ്കുണ്ടിലെ നിതീഷ് ജോണ്‍, പള്ളിക്കര ഇല്യാസ് നഗറിലെ ബുര്‍ഹാനുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 69 കിലോ അടക്ക കുണ്ടംകുഴിയില്‍ മലഞ്ചരക്ക് കടയില്‍ ഇവർ വിൽപന നടത്തി. പ്രതികളുമായി ഈ സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തി 69കിലോ അടക്ക കണ്ടെത്തി. റബര്‍ വില്പന നടത്തിയത് പെരിയയിലെന്നാണ് പ്രതികള്‍ പൊലീസിന് നൽകിയ മൊഴി.

