ആറുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsഹാരിസ്, ആസിഖ്
കാഞ്ഞങ്ങാട്: ഇരുചക്ര വാഹനത്തിൽ കടത്തുകയായിരുന്ന ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. പനയാൽ പള്ളാരം സ്വദേശികളായ ആസിഖ് (44), ഹാരിസ് (52) എന്നിവരാണ് പിടിയിലായത്. പെരിയാട്ടടുക്കം പള്ളാരത്ത് വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെയാണ് കഞ്ചാവ് പിടിച്ചത്. ചാക്കിൽ സൂക്ഷിച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്നു. ഹാരിസ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആവശ്യക്കാർക്ക് മൊത്തമായി എത്തിക്കലാണ് പ്രധാനമായും ചെയ്യുന്നത്. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എം. ദിലീപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി: എക്സൈസ് ഇൻസ്പക്ടർ എം. രാജീവൻ, പ്രിവന്റീവ് ഓഫിസർ പി.കെ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. നിഷാദ്, പി. മനോജ്, കെ. സിജു, സിവിൽ എക്സൈസ് ഓഫിസർ വി. ഡിജിത്ത് എന്നിവരുമുണ്ടായിരുന്നു. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

