പെൺകരുത്ത് കാട്ടി വടംവലി മത്സരം
text_fieldsഅമ്പലത്തറ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരം പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: അമ്പലത്തറ സ്നേഹ വീടിന്റെ ഭാഗമായ വനിത സ്നേഹകൂട് ആതിഥ്യമരുളിയ വനിത വടംവലി മത്സരം പെൺകരുത്ത് വിളിച്ചോതുന്നതായി. അമ്പലത്തറ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരം പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ പി. അപ്പക്കുഞ്ഞി അധ്യക്ഷം വഹിച്ചു. കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ടി.പി. വന്ദന, മെംബർമാരായ സി. കൃഷ്ണകുമാർ, കെ. സുനിത, സ്നേഹം പ്രസിഡന്റ് അഡ്വ. ടി.വി. രാജേന്ദ്രൻ, ജനമൈത്രി പൊലീസ് ഓഫിസർ കെ. പ്രമോദ്, മുനീസ അമ്പലത്തറ, ജയകുമാർ ചുണ്ണംകുളം കൺവീനർ മനോജ് അമ്പത്തറ സ്നേഹ കൂട് പ്രസിഡന്റ് പി. പത്മാവതി സംസാരിച്ചു. ബാലകൃഷ്ണൻ മീങ്ങോത്ത്, ഷാജി പള്ളയിൽ, സരിജബാബു, എം.പി. ജമീല, രജീഷ് പറമ്പത്ത്, ചിത്രറോയി, പ്രീതകുമാർ, ശ്രീകല, സുജാത, സന്ധ്യ, ഉമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വടംവലിയിൽ എ പ്ലസ് മാർക്കറ്റിങ് പാറപ്പള്ളി ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം തലശ്ശേരി ദേശാഭിമാനി കൊപ്രകളം നേടി. സിംഗിങ് ഫ്രൻഡ്സ് മൂന്നാം സ്ഥാനവും ഇ.എം.എസ് ബാങ്ക് റോഡ് ചീമേനി നാലാം സ്ഥാനവും നേടി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ മാടിക്കാൽ നാരായണൻ, ആർട്ടിസ്റ്റ് വിനോദ് അമ്പലത്തറ, എൻ. അമ്പാടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

