Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമൂന്ന് വിദ്യാർഥികളെ...

മൂന്ന് വിദ്യാർഥികളെ കാണാതായി

text_fields
bookmark_border
Missing
cancel
camera_alt

അ​ബ്ദു​ൽഹ​ക്കീം, അ​ബ്ദു​ൽ വാ​ജി​ദ്

കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടി​ട​ത്ത് നി​ന്നാ​യി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. അ​ജാ​നൂ​ർ ഇ​ട്ട​മ്മ​ലി​ലെ ന​സീ​മ​യു​ടെ മ​ക​ൻ അ​ബ്ദു​ൽ ഹ​ക്കീ​മി (14), മു​ക്കൂടി​ലെ സി.​കെ. ജാ​സ്മി​ന്റെ മ​ക​ൻ അ​ബ്ദു​ൽ വാ​ജി​ദ് (15), മു​ക്കൂ​ടി​ലെ അ​ബ്ദു​ല്ല (15) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. .അ​ബ്ദു​ൽ ഹ​ക്കീം ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ൽ നി​ന്നും പോ​യ​താ​യി​രു​ന്നു. മാ​താ​വി​ന്റെ സ​ഹോ​ദ​രി​യു​ടെ പെ​രി​യാ​ട്ട​ടു​ക്ക​ത്തെ വീ​ട്ടി​ലേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​യ​ത്.

എ​ന്നാ​ൽ അ​വി​ടെ എ​ത്തി​യി​ല്ല. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടും എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​വ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ചി​ത്താ​രി മു​ക്കൂ​ടി​ൽ നി​ന്നാ​ണ് മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് മു​ത​ൽ കാ​ണാ​താ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച മോ​ട്ടോ​ർ ബൈ​ക്ക് ഉ​ൾ​പ്പെ​ടെ​യാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് വി​വ​രം. അ​ബ്ദു​ൽ വാ​ജി​ദി​ന്റെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsMissingKasaragod News
News Summary - Three students are missing
Next Story