Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിൽ കടത്തിയ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
കാറിൽ കടത്തിയ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
cancel
camera_alt

മ​ൻ​സൂ​ർ, മു​ഹ​മ്മ​ദ് ആ​ദി​ൽ,

മു​ഹ​മ്മ​ദ് നൗ​ഫ​ൽ

കാഞ്ഞങ്ങാട്: കാറിൽ കടത്തിയ എം.ഡി.എം.എയുമായി മൂന്നു പേരെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂർ ഇട്ടമ്മൽ നസ്രത്ത് കോർട്ടേഴ്സിൽ താമസിക്കുന്ന പി.എ. മൻസൂർ (22), സി. മുഹമ്മദ് ആദിൽ (27), കൊളവയലിലെ മുഹമ്മദ് നൗഫൽ (31) എന്നിവരാണ് അറസ്റ്റിലായത്.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐ. ആർ. ശരത്ത് എന്നിവയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 2.68 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷനിൽനിന്ന് ഇട്ടമ്മൽ റോഡിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three people arrested with drugs smuggled in the car
Next Story