തെയ്യം കലാകാരൻ ലോറിയിടിച്ച് മരിച്ചു
text_fieldsസൂരജ് പണിക്കർ
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പടന്നക്കാട് മേല്‍പാലത്തിന് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ തെയ്യംകലാകാരന്‍ മരിച്ചു.കിഴക്കുംകര പരേതനായ കൃഷ്ണന് പണിക്കര്‍-അമ്മിണി ദമ്പതികളുടെ മകന് സൂരജ് പണിക്കറാണ് (44) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടേകാലോടെയാണ് അപകടം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചയായിരുന്നു മരണം.
മാവുങ്കാൽ ഉദയംകുന്ന് വിഷ്ണുമൂർത്തി ദേവസ്ഥാനത്തുനിന്നാണ് ആചാരം കൊണ്ട് പണിക്കർ സ്ഥാനം ഏറ്റെടുത്തത്. ഭൈരവൻ, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണുമൂർത്തി, ഭൂതം തെയ്യം, പൊട്ടൻ തെയ്യം എന്നീ തെയ്യങ്ങളുടെ നർത്തകനാണ്.ലതികയാണ് ഭാര്യ. മക്കള്‍: സായൂജ്, സഞ്ജന (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: സുജീഷ് പണിക്കര്‍, സുജിത്ത്.

