ബൈക്കിലെത്തി മാല മോഷണം; യുവാവ് പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: സ്ത്രീകളുടെ കഴുത്തിൽനിന്ന് മാല പൊട്ടിക്കൽ പതിവാക്കിയ യുവാവ് അറസ്റ്റിൽ. മാണിക്കോത്ത് മടിയൻ സ്വദേശി മുഹമ്മദ് നിസാമുദ്ദീൻ (21) നെയാണ് ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് പടന്നക്കാട് എസ്.എൻ.എ.യു.പി സ്കൂളിന് സമീപം താമസിക്കുന്ന ദിനേശ് ബീഡി തൊഴിലാളി രോഹിണിയുടെ കഴുത്തിൽനിന്ന് രണ്ടരപ്പവെൻറ സ്വർണമാല കവർന്ന കേസിലെ പ്രതിയാണ്. രണ്ടാഴ്ച മുമ്പ് നെല്ലിക്കാട് വെച്ച് ദിനേശ് ബീഡി തൊഴിലാളി ചെട്ടംവയൽ സ്വദേശിനി എം. ശാരദയുടെ അഞ്ചു പവൻ മാലയും തൊട്ടടുത്ത ദിവസം ചാലിങ്കാലിലെ കുടുംബശ്രീ പ്രവർത്തക വി.വി. ഗീതയുട നാലരപ്പവൻ മലയും സമാനരീതിയിൽ ബൈക്കിലെത്തി പൊട്ടിച്ചിരുന്നു.