Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightബേക്കറി...

ബേക്കറി കുത്തിത്തുറന്ന് കവർച്ച: പ്രതി പിടിയിൽ

text_fields
bookmark_border
ബേക്കറി കുത്തിത്തുറന്ന് കവർച്ച: പ്രതി പിടിയിൽ
cancel

കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്ക​റി കു​ത്തി​ത്തുറ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ ആ​ളെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ഇ​ട്ട​മ്മ​ൽ ഗാ​ർ​ഡ​ർ വ​ള​പ്പി​ലെ ആ​ബി​ദി​നെ​യാ​ണ് (29) അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ 20ന് ​രാ​ത്രി കു​ശാ​ൽ ന​ഗ​റി​ലെ റോ​യ​ൽ ലൈ​വ് ബേ​ക്ക​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ബേ​ക്ക​റി​യു​ടെ പി​റ​ക് വ​ശ​ത്തെ ജ​ന​ൽ കു​ത്തി​ത്തുറ​ന്ന് അ​ക​ത്തു​ക​ട​ന്ന് ബേ​ക്ക​റി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ ഹാ​ർ​ഡ് ഡി​സ്കും മേ​ശ​ കു​ത്തിത്തു​റ​ന്ന് 15,260 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. ബേ​ക്ക​റി ഉ​ട​മ ബി​സ്മി ഹൗ​സി​ൽ ടി.​പി. ഷൈ​ജു​വി​ന്റെ (40) പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഷൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് പി​ടി​യി​ലാ​യ​ത്. ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftkanjangadarrest
Next Story