മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു
text_fieldsഅബ്ദുൽ സഫുവാൻ
കാഞ്ഞങ്ങാട്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ അന്വേഷിച്ചിറങ്ങിയ പൊലീസ് മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പടന്നക്കാട് കുറുന്തൂരിലെ അബ്ദുൽ സഫുവാനെയാണ് (26) ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് പടന്നക്കാട് മയ്യത്ത്റോഡിൽ വെച്ചാണ് യുവാവിനെ പിടികൂടിയത്. പൊലീസ് വാഹനം കണ്ട് ഓടിയ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പരിശോധനയിൽ യുവാവിന്റെ പോക്കറ്റിൽനിന്ന് 3.06 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്, എസ്.ഐ കെ. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മുമ്പ് കഞ്ചാവ് സിഗരറ്റ് വലിച്ച കേസുണ്ടായിരുന്നു.
മയക്കുമരുന്ന് ഇപയോഗിക്കുന്ന പ്രതിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം യുവാക്കളെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് എം.ഡി.എം.എയുമായി പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.