പീഡിപ്പിച്ചെന്ന കേസിൽ മൊഴിമാറ്റി യുവതി; കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു
text_fieldsകാഞ്ഞങ്ങാട് : പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ മൊഴിമാറ്റി യുവതി. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ചിറ്റാരിക്കാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരാതിക്കാരി മൊഴിമാറ്റിയത്. ഭർത്താവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി പൊലീസിൽ പരാതി നൽകിയത്.
യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പ്രതിയെന്ന് പറഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് നടപടികൾ ആരംഭിക്കുന്നതിനിടെയാണ് യുവതി പൊലീസിലെത്തി മൊഴിമാറ്റിയത്. പീഡിപ്പിച്ചിട്ടില്ലെന്നും ഭർത്താവിന്റെ സമർദത്തെ തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇദ്ദേഹത്തോട് ഭർത്താവിനുള്ള വിരോധമാണ് കാരണമെന്നും പറയുന്നു. മൊഴിമാറ്റിയതോടെ പരാതിക്കാരിയായ ഭർതൃമതിയെ പൊലീസ് ഹോസ്ദുർഗ് കോടതിയിലെത്തിച്ചു. കോടതി യുവതിയിൽനിന്ന് രഹസ്യമൊഴിയെടുത്തു. ഇതിനു ശേഷം കസ്റ്റഡിയിലുള്ള ആളെ വിട്ടയക്കുകയായിരുന്നു. എഫ്.ഐ.ആർ റദ്ദാക്കാൻ കോടതിക്ക് അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.

