Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightടാറിങ്​ കഴിയുംമുമ്പ്​...

ടാറിങ്​ കഴിയുംമുമ്പ്​ റോഡ് തകർന്നു; അപകടം ഒഴിയുന്നില്ല

text_fields
bookmark_border
ടാറിങ്​ കഴിയുംമുമ്പ്​ റോഡ് തകർന്നു; അപകടം ഒഴിയുന്നില്ല
cancel
camera_alt

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ൽ വ്യാ​ഴാ​ഴ്ച അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാരനെ

ര​ക്ഷ​പ്പെ​ടു​ത്തു​ന്ന നാ​ട്ടു​കാ​ർ

കാ​ഞ്ഞ​ങ്ങാ​ട്: ടാ​റി​ങ്​ ജോ​ലി ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ​ക്ക​കം റോ​ഡ് ത​ക​ർ​ന്നു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ൽ മോ​ട്ടോ​ർ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. താ​യ​ന്നൂ​ർ മു​ക്കു​ഴി റോ​ഡാ​ണ് ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​സ്സ​ഹ​മാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന ബൈ​ക്ക് അ​പ​ക​ട​മാ​ണ് ഒ​ടു​വി​ല​ത്തേ​ത്.

കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ൽ ബൈ​ക്കു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ടാ​റി​ങ്​ ജോ​ലി ക​ഴി​ഞ്ഞ് ര​ണ്ടു​മാ​സം തി​ക​യും മു​മ്പ്​ റോ​ഡ് പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ണ്ടും​കു​ഴി​യു​മാ​യി ത​ക​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്.

വ​ലി​യ ഇ​റ​ക്ക​വും കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും വീ​തി കു​റ​വു​ള്ള​തു​മാ​യ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​യു​ക കൂ​ടി​യാ​യ​തോ​ടെ വ​ലി​യ അ​പ​ക​ട​ത്തി​നു​ത​ന്നെ കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡി​​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കു​ണ്ടും​കു​ഴി​യും രൂ​പ​പ്പെ​ട്ട​പ്പോ​ൾ ചി​ല​ഭാ​ഗം പൂ​ർ​ണ​മാ​യും ടാ​റി​ങ്ങും മെ​റ്റ​ല​ട​ക്കം ഇ​ള​കി​പ്പോ​യ നി​ല​യി​ലാ​യി. വ്യാ​ഴാ​ഴ്ച അ​പ​ക​ട​ത്തി​ൽ പ്പെ​ട്ട​വ​രെ എ​ണ്ണ​പ്പാ​റ ഹെ​ൽ​ത്ത്‌ സെ​ന്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ര​പ്പ പ​യാ​ളം സ്വ​ദേ​ശി ക​ളാ​യ പി.​സി. ച​ന്ദ്ര​ൻ, പി. ​ച​ന്ദു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dangerroad collapsedtarring
News Summary - The road collapsed before the tarring was completed; The danger does not go away
Next Story