ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെരുമ്പാമ്പ് ആരോഗ്യം വീണ്ടെടുത്തു
text_fieldsശസ്ത്രക്രിയക്ക് വിധേയമാക്കിയ പെരുമ്പാമ്പ് ആരോഗ്യം വീണ്ടെടുത്തു കാഞ്ഞങ്ങാട്: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെരുമ്പാമ്പ് പൂർണ സുഖം പ്രാപിച്ചു. കഴിഞ്ഞയാഴ്ച പള്ളിക്കരയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പെരുമ്പാമ്പാണ് ആരോഗ്യം വീണ്ടെടുത്തത്. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ എ.പി. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ മൂന്ന് ദിവസത്തോളം കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫിസിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
മുറിവുണങ്ങി ഇര പിടിക്കാൻ പ്രാപ്തിയായതോടെ പാമ്പിനെ കാട്ടിൽ വിട്ടു. വാഹനമിടിച്ച് സാരമായി പരിക്കേറ്റ പെരുമ്പാമ്പിനെ ഹോസ്ദുര്ഗ് ഗവ. മൃഗാശുപത്രിയില് എത്തിച്ച് ഡോ. നിതിഷ്, വെറ്ററനറി സര്ജന്മാരായ ഡോ. ബിജിന, ഡോ. ആതിര എന്നിവരുടെ നേതൃത്വത്തില് മൂന്നു മണിക്കൂറോളം സമയമെടുത്ത് മുറിവുകള് വൃത്തിയാക്കി തുന്നിച്ചേർക്കുകയായിരുന്നു. തുടർന്നാണ് പാമ്പിനെ വനംവകുപ്പ് ഏറ്റെടുത്തത്. 13 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിന് രണ്ട് വയസ്സുണ്ട്. ജില്ലയിലെ തന്നെ വനത്തിലാണ് പാമ്പിനെ വിട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

