Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightബൈക്കിന് തീയിട്ടു;...

ബൈക്കിന് തീയിട്ടു; വീടിന് തീപിടിച്ചു, ഗൃഹനാഥന് പൊള്ളൽ

text_fields
bookmark_border
ബൈക്കിന് തീയിട്ടു; വീടിന് തീപിടിച്ചു, ഗൃഹനാഥന് പൊള്ളൽ
cancel

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടു​മു​റ്റ​ത്തെ ബൈ​ക്കി​ന് തീ​വെ​ച്ചതിനെ തുടർന്ന് വീ​ടി​ന് തീ​പി​ടി​ച്ചു. ആ​ക്ര​മി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​ന് പൊ​ള്ള​ലേ​റ്റു. അ​മ്പ​ല​ത്ത​റ പ​ന്നി​ക്കൂ​റി​ലാ​ണ് സം​ഭ​വം. പ​ന്നി​ക്കൂ​റി​ലെ കൊ​ട്ടാ​ര​ത്തി​ൽ ജോ​യി ആ​ന്‍റ​ണി​ക്കാ​ണ് (62) പൊ​ള്ള​ലേ​റ്റ​ത്. ജോ​യി ആ​ന്‍റ​ണി​യു​ടെ ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ പൈ​പ്പ് ഊ​രി​യാ​ണ് തീ​വെ​ച്ച​ത്. തീ​പ​ട​ർ​ന്ന് വീ​ടി​ന്‍റെ ജ​നാ​ല, വ​യ​റി​ങ് ഉ​ൾ​പ്പെ​ടെ ക​ത്തി. ത​ട​യാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഗൃ​ഹ​നാ​ഥ​ന് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്.

ഇ​ദ്ദേ​ഹ​ത്തെ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടും ഭാ​ര്യ​യെ ടോ​ർ​ച്ച് കൊ​ണ്ടും അ​ടി​ച്ചും കു​ത്തി​യും പ​രി​ക്കേ​ൽ​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ഭി​ൻ അ​ബ്ര​ഹാ​മി​നെ​തി​രെ അ​മ്പ​ല​ത്ത​റ പൊ​ലീ​സ് കേ​സെ​ടു​ത്തു. ജോ​യ് ആ​ന്‍റ​ണി​യെ​യും ഭാ​ര്യ ജാ​ൻ​സി​യെ​യും (58) ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​വി​ക്കും കൈ​ക്കും ഉ​ൾ​പ്പെ​ടെ പൊ​ള്ള​ലു​ണ്ട്. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ച്ചാ​മ്പ​ലാ​യി. തീ​വെ​പ്പി​ൽ ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട്. റ​ബ​ർ പാ​ലി​ന്റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് തീ​വെ​പ്പി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseBikeFireKasargode News
News Summary - The house caught fire, the householder got burnt
Next Story